Uncategorized

Ottapalam SCB

എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു

വിഷുവിനെ വരവേൽക്കാം- വിഷരഹിത പച്ചക്കറികളുമായി!! ചുനങ്ങാട് കർഷക കൂട്ടായ്‌മയുമായി സഹകരിച്ച് മലപ്പുറം പഴംകുളം പാടശേഖര പ്രദേശത്ത് വിഷരഹിത പച്ചക്കറി കൃഷിചെയ്യുന്നു. പച്ചക്കറി തൈ നടീൽ ഉദ്ഘാടനം 28.02.2024ന് ബാങ്ക് പ്രസിഡണ്ട് ശ്രീ. കെ. വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. വിജയലക്ഷ്മി ടീച്ചർ നിർവ്വഹിക്കുന്നു. ചടങ്ങിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു Read More »

44-ാം നിക്ഷേപ സമാഹരണ യജ്ഞം – 2024

ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 2024 ജനുവരി 10-ാം തീയതി മുതൽ 44-ാം നിക്ഷേപ സമാഹരണ യജ്ഞം നടത്തപ്പെടുന്നു. നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്ക്, മുതിർന്ന പൗരൻമാർക്ക് പരമാവധി പലിശ നിരക്ക് 9.5% വരെ. വിവിധ നിക്ഷേപ പദ്ധതികൾ. നിക്ഷേപങ്ങൾക്ക് സഹകരണ നിക്ഷേപഗാരന്റിബോർഡിന്റെ സംരക്ഷണം.

44-ാം നിക്ഷേപ സമാഹരണ യജ്ഞം – 2024 Read More »

Ottapalam SCB

10.01.2024 മുതൽ സ്ഥിര നിക്ഷേപത്തിന് ആകർഷകമായ പലിശ നിരക്കുകൾ

ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിൽ 10.01.2024 മുതൽ സ്ഥിരനിക്ഷേപത്തിന് ആകർഷകമായ പലിശ നിരക്കുകൾ ,15 ദിവസം മുതൽ 45 ദിവസം വരെ 6%, 46 ദിവസം മുതൽ 90 ദിവസം വരെ 6.5%, 91 ദിവസം മുതൽ 179 ദിവസംവരെ 7.5%, 180 ദിവസം മുതൽ 364ദിവസം വരെ 7.75%, 1 വർഷം മുതൽ 2 വർഷത്തിന് താഴെ 9%, 2 വർഷവും അതിന് മുകളിലും 8.75% ഉം ആയിരിക്കും. മുതിർന്ന പൗരൻമാർക്ക് 1/2 ശതമാനം നിരക്കിൽ

10.01.2024 മുതൽ സ്ഥിര നിക്ഷേപത്തിന് ആകർഷകമായ പലിശ നിരക്കുകൾ Read More »

2022-2023 ഒറ്റപ്പാലം താലൂക്കിലെ മികച്ച ഒന്നാമത്തെ സഹകരണ സർവ്വീസ് ബാങ്കായി തിരഞ്ഞെടുത്തിരിക്കുന്നു.

2022-23 സാമ്പത്തിക വർഷത്തിൽ ഒറ്റപ്പാലം താലൂക്കിലെ സഹകരണ ബാങ്കുകളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയതിന് ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്നതിന് ഞങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ച എല്ലാ മാന്യ ഇടപാടു കാർക്കും ഭരണ സമിതിയും ജീവനക്കാരും നന്ദി രേഖപ്പെടുത്തുന്നു.

2022-2023 ഒറ്റപ്പാലം താലൂക്കിലെ മികച്ച ഒന്നാമത്തെ സഹകരണ സർവ്വീസ് ബാങ്കായി തിരഞ്ഞെടുത്തിരിക്കുന്നു. Read More »

Navakeraleeyam 2024

നവകേരളീയം കുടിശ്ശിക നിവാരണം 2023

പ്രാഥമിക സഹകരണ സംഘങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടത്തുന്നു, അദാലത്തുകൾ നവംബർ 21 മുതൽ 28 വരെ. സംഘത്തിലെ കുടിശ്ശികയായ വായ്പ്പകൾക്ക് കുടിശ്ശിക കാലാവധിക്ക് അനുസരിച്ച് സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ പലിശയിളവ്‌ ലഭിക്കുന്നു.

നവകേരളീയം കുടിശ്ശിക നിവാരണം 2023 Read More »

OttapalamSCB വാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം 2023

ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗം ഒറ്റപ്പാലത്തുള്ള ഗോപി കാസ് ഓഡിറ്റോറിയത്തിൽ നടന്നു. ബാങ്കിൻ്റെ അസി.സെക്രട്ടറി ശ്രീ.കെ.രാധാകഷ്ണൻ സദസ്സിന് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ശ്രീ.പി.കെ ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീമതി.എൻ. ലത ബാങ്കിൻ്റെ പ്രവർത്തന റിപ്പോർട്ടും വരവു ചിലവു കണക്കും ചോദ്യങ്ങൾക്കുള്ള മറുപടിയും പറഞ്ഞു. ബാങ്കിൻ്റെ വൈ. പ്രസിഡണ്ട് K T. ഷെമീർ ഡയറക്ടർമാരായ കെ.മുഹമ്മദ് കുട്ടി, N Pകൊലവൻ, പി.കെ.ഹരിദാസൻ, യു.രതിഷ്, പി.സി.സോമൻ, കല്ല്യാണി,ലതിക, സുജാത തുടങ്ങിയവർ സംസാരിച്ചു. ബഹുമാന്യ മെമ്പർ ശ്രീ.അച്ചുതൻ

വാർഷിക പൊതുയോഗം 2023 Read More »

നവകേരളീയം കുടിശ്ശിക നിവാരണം 2023

നവകേരളീയം കുടിശ്ശിക നിവാരണം 2023

പ്രാഥമിക സഹകരണ സംഘങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, ഫെബ്രുവരി 01 മുതൽ മാർച്ച് 31 വരെ കുടിശ്ശികയായ വായ്പകളിൽ 10% മുതൽ 50% വരെ പലിശ ഇളവ് നൽകുന്നു. അദാലത്തുകൾ ഹെഡ് ഓഫീസിൽ വെച്ച് മാർച്ച് 05 വരെ.

നവകേരളീയം കുടിശ്ശിക നിവാരണം 2023 Read More »

Image of 48 th nikshepa samaharana yajnyam

43-ാം നിക്ഷേപ സമാഹരണ യജ്ഞം – 2023

ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെ 43-ാം നിക്ഷേപ സമാഹരണ യജ്ഞം നടത്തപ്പെടുന്നു. നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്ക്, 8.75% വരെ പലിശ മുതിർന്ന പൗരൻമാർക്ക്, വിവിധ നിക്ഷേപ പദ്ധതികൾ, നിക്ഷേപങ്ങൾക്ക് സഹകരണ നിക്ഷേപഗാരന്റിബോർഡിന്റെ സംരക്ഷണം. “സഹകരണ നിക്ഷേപം നാടിന്റെ വികസനത്തിന്”

43-ാം നിക്ഷേപ സമാഹരണ യജ്ഞം – 2023 Read More »

ഒറ്റപ്പാലം താലൂക്കിലെ ഏറ്റവും മികച്ച രണ്ടാമത്തെ സർവ്വീസ് ബാങ്കായി തിരഞ്ഞെടുത്ത ഒറ്റപ്പാലം സർവ്വീസ് ബാങ്കിനുള്ള അവാർഡ്

2021 – 2022 സാമ്പത്തിക വർഷത്തിൽ ഒറ്റപ്പാലം താലൂക്കിലെ ഏറ്റവും മികച്ച രണ്ടാമത്തെ സർവ്വീസ് ബാങ്കായി തിരഞ്ഞെടുത്ത ഒറ്റപ്പാലം സർവ്വീസ് ബാങ്കിനുള്ള അവാർഡ് ബാങ്ക് പ്രസിഡന്റ് ശ്രീ. പി.കെ ഹരിനാരായണൻ, സെക്രട്ടറി ശ്രീമതി. എൻ. ലത, ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് ബാങ്കിന്റെ ആദ്യത്തെ ഓണററി സെക്രട്ടറി ശ്രീ.സി. അച്ചുതനിൽ നിന്നും മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി. ജാനകി ദേവിയുടെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങുന്നു.

ഒറ്റപ്പാലം താലൂക്കിലെ ഏറ്റവും മികച്ച രണ്ടാമത്തെ സർവ്വീസ് ബാങ്കായി തിരഞ്ഞെടുത്ത ഒറ്റപ്പാലം സർവ്വീസ് ബാങ്കിനുള്ള അവാർഡ് Read More »