About us

ഒറ്റപ്പാലം എന്ന സ്ഥലനാമത്തേക്കാൾ പ്രശസ്തിയാണ് ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിന്. ഒറ്റപ്പാലം നഗരഹൃദയത്തിൽ തന്നെയുള്ള മെയിൻ ബ്രാഞ്ച് ഒറ്റപ്പാലം നഗരത്തിൽ ബസ്സിറങ്ങുന്ന സ്ഥലത്തുതന്നെയാണ് എന്നുള്ളതാണ് സാധാരണക്കാരന് സൗകര്യപ്രദം. ബസ്സിൽ നിന്നും കാലെടുത്തു വെക്കുന്നത് ബാങ്കിലേക്ക്. കാര്യം കഴിഞ്ഞാൽ അടുത്ത ബസ്സിന്‌ വീട്ടിലേക്ക്. സൗകര്യത്തിന്റെ കാര്യത്തിലും സഹകരണത്തിന്റെ കാര്യത്തിലും OSCB എന്ന ചുരുക്കപേരിലുള്ള ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ F1164 ന്റെ പൂർവ്വകാല നാമമായിരുന്ന ചുനങ്ങാടൻ ബാങ്ക്. 1964 ൽ രൂപം കൊണ്ട ഐക്യനാണയ സഹകരണ സംഘം പ്രവർത്തിച്ചിരുന്നത് ഒറ്റപ്പാലത്തിനടുത്തുള്ള ചുനങ്ങാട് ആയിരുന്നു. തിരുവിതാംകൂർ രാജകൊട്ടാരത്തിൽ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നത് ചുനങ്ങാടൻ മട്ട എന്ന അരിയായിരുന്നുവത്രെ. അത് ഉല്പാദിപ്പിച്ചിരുന്ന ചുനങ്ങാടായിരുന്നു ബാങ്കിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ. പിന്നീട് ബാങ്കിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിനായി ഇന്നത്തെ അശ്വിനി ആശുപത്രിക്ക് മുൻപിലായി ഉണ്ടായിരുന്ന കെട്ടിടത്തിലായിരുന്നു ബാങ്ക് പ്രവർത്തിച്ചിരുന്നത്. പഞ്ചായത്തായിരുന്ന ഒറ്റപ്പാലത്തിന്റെ 16 വാർഡുകളിലെയും പരിസരത്തെയും കർഷകർക്ക് കൃഷി ആവശ്യത്തിലേക്ക് വായ്പയും, പാടത്തേക്ക് വളവും നൽകിയിരുന്നത് ഈ കെട്ടിടത്തിൽ നിന്നായിരുന്നു. ഒരു ഭാഗം ബാങ്കായും ഒരു ഭാഗം വളം ഡിപ്പോയുമായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. ഒറ്റപ്പാലം പഞ്ചായത്ത് സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായും നഗരസഭയായും വളരുന്നതോടൊപ്പം ചുനങ്ങാടൻ ബാങ്ക് എന്ന ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കും വളർച്ചയുടെ നാഴികക്കല്ലുകൾ പിന്നിടുകയായിരുന്നു. ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ കെട്ടിടം പണിയുമ്പോൾ വളം ഡിപ്പോ മാത്രം പഴയ കെട്ടിടത്തിൽ നിലനിർത്തി ബാങ്ക് ബസ്സ്റ്റാൻഡ് ബിൽഡിങ്ങിലേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു. പെൺമക്കളുടെ വിവാഹം, വസ്തു വാങ്ങുന്നതിന്, വീട്പുതുക്കിപണിയുന്നതിന്, കാർഷിക്കാവശ്യത്തിന് എന്തിനും ഏതിനും ബാങ്കിലേക്കോടിയെത്താൻ ഈ മാറ്റം ഏറെ സൗകര്യപ്രദമായിരുന്നു. നാടിൻറെ വളർച്ചയും പരസ്പരപൂരകങ്ങളായി തുടർന്നുവരുന്നു .ഇന്ന് മുക്കാൽ ലക്ഷം ഇടപാടുകാരും, മെയിൻ ബ്രാഞ്ചുകളടക്കം 6 ശാഖകളുമുണ്ട്. കൂടാതെ നീതി മെഡിക്കൽ സ്റ്റോർ, ഉത്സവകാല ചന്തകൾ, വിവിധയിനം വായ്പാപദ്ധതികൾ, നിക്ഷേപങ്ങൾ. മാത്രവുമല്ല ന്യൂജൻ ബാങ്കുകളോടു കിടപിടിക്കുന്ന ബാങ്കിങ് സൗകര്യങ്ങൾ. ഈ വളർച്ചക്കുപിന്നിൽ പ്രവർത്തിച്ച മുൻ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, സർവോപരി മാന്യ ഇടപാടുകാർ എന്നിവരെയും നന്ദിപൂർവം സ്മരിക്കുന്നു.

Why to Choose OSCB?

With our Expertise in Banking Industry and Ussage of Modern Technology Make us Stand Unique and Agile in the Co-operative Banking Industry

NEFT, RTGS, QR CODE

24*7 Money Transfer to any Account in India Hazzle Free

Holiday & Evening Branch

Even if you run out of business hours we got you covered

Mobile Banking

All your needs are covered even without visiting the Branch