തിളക്കം 2025

ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്ക് വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ബാങ്കിൻ്റെ പ്രവർത്തനപരിധിയിൽപ്പെടുന്ന വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെയും മാന്യ മെമ്പർമാരുടെ മക്കളിലെയും എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദ പരീക്ഷകളിൽ 2025-ൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ചടങ്ങ് ഒറ്റപ്പാലം ഗോപികാസ് ഓഡിറ്റോറിയത്തിൽ നടത്തി. പരിപാടി കുഞ്ചൻ നമ്പ്യാർ സ്മാരക ചെയർമാൻ ശ്രീ കെ. ജയദേവൻ ഉദ്ഘാടനം ചെയ്തു. “അറിവാണ് ലഹരി” എന്ന സന്ദേശമുയർത്തി നടന്ന ബോധവൽക്കരണ ക്ലാസ്സ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശ്രീ വി.പി. മഹേഷ് നിർവ്വഹിച്ചു.

ബാങ്ക് പ്രസിഡണ്ട് ശ്രീ കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി ശ്രീമതി എൻ. ലത സ്വാഗതം പറഞ്ഞു.
25-ാം വാർഡ് കൗൺസിലർ ശ്രീമതി ഫാത്തിമത്ത് സുഹറ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീ ബ്ലിസൺ സി. ഡേവിസ്, KCEU ഒറ്റപ്പാലം ഏരിയ സെക്രട്ടറി ശ്രീ കെ. നാരായണൻ കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *