ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിഷുവിന് വിളവെടുപ്പിനായി വിഷരഹിത പചക്കറി കൃഷി ആരംഭിച്ചു

ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ മഞ്ഞലാടിപ്പടി പാടശേഖര സമിതി യുമായി സഹകരിച്ച് വിഷുവിന് വിളവെടുപ്പിനായി വിഷരഹിത പചക്കറി കൃഷി ആരംഭിച്ചു. 33-ാം വാർഡിലെ മേനകത്ത് പാടത്ത് വിത്തിറിക്കൽ ചടങ്ങ് വാർഡ് കൗൺസിലർ ശ്രീ.പി.ശ്രീകുമാരന്റെ അദ്ധ്യക്ഷതയിൽ ബഹു. ഒറ്റപ്പാലം മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി.കെ.ജാനകീ ദേവി നിർവ്വഹിച്ചു. ജില്ല പഞ്ചായത്തംഗം ശ്രീ.സി.അബ്ദുൾ ഖാദർ, സഹകരണ അസി. റെജിസ്ട്രാർ (ജനറൽ) ശ്രീ.ബ്ലിസൺ.സി. ഡേവിസ്, പഴംകുളം പാടശേഖര സമിതി പ്രസിഡന്റ് എ.അച്ചുതൻ കുട്ടി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് ശ്രീ.കെ.വിജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി ശ്രീമതി.എൻ. ലത നന്ദി പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി ബാങ്ക് ഭരണ സമിതിയും പാടശേഖര സമിതിയുമായി സഹകരിച്ച് കണിവെള്ളരിക്ക,മത്തൻ , ഇളവൻ, പയർ, വെണ്ടക്ക ഉൾപ്പെടെ പച്ചക്കറി കൃഷി നടത്തി ന്യായവിലക്ക് മാന്യ മെമ്പർ മാർക്കും ഇടപാടുകാർക്കും ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകൾ വഴി വിതരണം നടത്തിവരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *